ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇഡി റെയ്ഡ്; ചിട്ടി ഇടപാടുകളില്‍ ഫെമ നിയമലംഘന ആരോപണം
ചെന്നൈ: പ്രശസ്ത വ്യവസായിയും മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ന്റെ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ചിട്ടി ഇടപാടുകളുടെ മറവില്‍ വിദേശമാധ്യമ നിയമം (ഫെമ) ലംഘിച്ചതായുള്ള ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്. ഇതിനുമുമ്പ് രണ്ടുവര്‍ഷം മുമ്പ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ ഇഡി ഗോപാലനെ ചോദ്യം ചെയ്തിരുന്നു. അന്നത്തെ ചോദ്യം ചെയ്യല്‍ കൊച്ചി ഇഡി ഓഫീസിലായിരുന്നു. ചിട്ടി തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിലും അന്ന് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. അനധികൃതമായാണ് ചിട്ടി ഇടപാടുകള്‍ നടക്കുന്നതെന്നായിരുന്നു ഇഡിക്ക് അന്ന് ലഭിച്ച പരാതി. രാജ്യത്ത് ഉടനീളം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്സിന് ഉള്ളത്.